ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും സുപരിചിതയായ നടിയാണ് മഞ്ജു സുന്നിച്ചൻ. റിയാലിറ്റി ഷോകളിലൂടെ അഭിനയത്തിൽ സജീവമായ താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഏറെ ശ്രെദ്ധിക്കപ്പെട്ടത്. ഇപ്പോൾ കൈനിറയെ അവസരങ്ങളുമായി താരം മുന്നേറുകയാണ്. ആഷേപത്തിന്റെ ഹാസ്യ പരമ്പരയായ മറിമായത്തിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.
മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യ എന്നതിലൂടെയാണ് താരം ആദ്യമായി ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. മറിമായം മഞ്ജു എന്ന് പറഞ്ഞാലേ എപ്പോഴും ആരാധകർ അറിയാൻ സാധിക്കുള്ളു. മിനിസ്‌ക്രീനിലൂടെയാണ് എത്തിയ താരം പിന്നീട് സിനിമയിൽ വരെ അവസരം ലഭിക്കുകയായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രതയാണ് മഞ്ജു നൽകാറുള്ളത്.
ഒരുനാൾ 90 കിലോ വണ്ണം ഉണ്ടായിരുന്ന മഞ്ജു കഠിനമായ വ്യായാമത്തിലൂടെ ഭക്ഷണ രീതിയിലൂടെയും 75 കിലോ വരെ വണ്ണം കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു ഏകദേശം ഒന്നര ലക്ഷത്തോളം ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.
ഇപ്പോൾ താരത്തിന്റെ ഡാൻസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാം റീൽസിൽ വൈറലാവുന്നത്. തിളങ്ങുന്ന സാരീ ധരിച്ച് തന്റെ സുഹൃത്തിനോപ്പം നൃത്തം ചെയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രണ്ട് ലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. മികച്ച നർത്തകിയാണ് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്.
Leave a Reply