
സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ട്രൈലെര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയില്‍ ട്രെന്ടിങ്ങില്‍ ആണ് ട്രൈലെര്‍. സൗബിൻ ഷാഹിർ നായകനാവുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ൽ നായിക ആയി അരുണാചൽ സ്വദേശി കെൻഡി സിർദോ. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്നത്.
ഹൈദരാബാദിൽ തീയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെൻഡിയുടെ ആദ്യ സിനിമ കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്.
Leave a Reply