
1998-ല്‍ പുറത്തിറങ്ങിയ കാമ്പസ് പ്രണയത്തിന്‍റെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്യ്ത പ്രണയവര്‍ണങ്ങള്‍. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ഹിറ്റാണ്. വിദ്യാസാഗര്‍ ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍. ഇപ്പോഴിതാ പ്രണയവര്‍ണങ്ങള്‍ പുറത്തിറങ്ങി നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറിയിരിക്കുകയാണ് മഞ്ജു. പടികെട്ടുകളില്‍ കൂടി വീണ്ടും നടന്നുകയറുന്ന വിഡിയോ മഞ്ജു തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിലെ ആരോ.. വിരല്‍മീട്ടി എന്നു തുടങ്ങുന്ന ഗാനരംഗം അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. ആ ഗാനരംഗത്തില്‍ മഞ്ജു നടന്നു കയറിയ അതേ ഗോവണിപടികളിലൂടെ 22 വര്‍ഷത്തിനിപ്പുറം വീണ്ടും മഞ്ജുവാര്യര്‍ നടന്നു കയറുന്നത്. ആ ഗോവണിപ്പടികള്‍ക്കോ ലൊക്കേഷനോ കാര്യമായ മാറ്റങ്ങളൊന്നുമില്ല ദൃശ്യത്തിൽ. മാറ്റം മഞ്ജുവാര്യര്‍ എന്ന താരത്തിനു മാത്രം. പഴയ നീളന്‍മുടിക്കാരിയില്‍ നിന്നും സ്റ്റൈലിഷ് മോഡേണ്‍ സ്ത്രീയായി മാറി മഞ്ജു. മഞ്ജുവും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമായ ‘ചതുര്‍മുഖം’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം പഴയ ലൊക്കേഷനില്‍ വീണ്ടുമെത്തിയിരിക്കുന്നത്. 22 വര്‍ഷങ്ങള്‍, പ്രണയവര്‍ണ്ണങ്ങള്‍ പുറത്തിറങ്ങിയത് 98-ല്‍ ഇതേ ദിവസമായിരുന്നു എന്നു പറഞ്ഞാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Leave a Reply