
മമ്മൂട്ടി അഭിനയിച്ച തകർത്ത രാജാധിരാജ , മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഷൈലോക്കിലെ ബോസിനെ കാണാൻ ഷൈലോക്കിന്റെ അണിയറപ്രവർത്തകർ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതും, കേക്ക് മുറിച്ചും ഷൈലോക്കിന്റെ വിജയം ആഘോഷിച്ചത്. അതുമാത്രമല്ല അജയ് വാസുദേവിന്റെ പിറന്നാൾ ആഘോഷം കൂടിയായി മാറി ഈ മധുരം പങ്കിടൽ. കൂടെ സംവിധായകൻ അജയ് വാസുദേവിന്റെ വകയായി മമ്മൂട്ടിയ്ക്ക് സ്നേഹ ചുംബനം നൽകി. അതിനുശേഷം സെറ്റിലുള്ളവർക്കൊപ്പം സെൽഫിയുമെടുത്താണ് അദ്ദേഹം ഷൂട്ടിങ്ങിനായി മടങ്ങിയത്.
ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ബോസ് എന്ന നെഗറ്റിവ് ടച്ചുള്ള പലിശക്കാരനായാണ് മമ്മൂട്ടി ഷൈലോക്കിൽ എത്തുന്നത്. മമ്മൂട്ടിയെ ഏറ്റവും സ്‌റ്റൈലിഷായി അവതരിപ്പിച്ചിരിക്കുന്നു. ഒരേസമയം പോലീസിന്റെ കണ്ണിലെ കരടും, സിനിമാക്കാരന്റെ രക്ഷകനും പേടിസ്വപ്നവുമായ ‘ഷൈലോക്ക്’ ബോസ് എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിലാണ് ആദ്യ പകുതി നിറയുന്നത്.
Leave a Reply