ലോക്ഡൗണ്‍ ലംഘിക്കുന്നവരെ, കയ്യകലത്തില്‍ നിന്നു കയ്യോടെ പിടിക്കാന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്; വീഡിയോ

ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ പൊലീസുകാര്‍ക്ക് കുറച്ചൊന്നുമല്ല കുഴപ്പങ്ങളുണ്ടാക്കുന്നത്. ഇവരെ കയ്യോടെ പിടിക്കാന്‍ ശ്രമിച്ച പല പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കയ്യകലത്തില്‍ നിന്നുകൊണ്ട് പിടികൂടാന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്.

ചണ്ഡീഗഡ് പൊലീസിലെ വി.ഐ.പി സുരക്ഷാ ചുമതലയുള്ള പൊലീസ് വിഭാഗം വികസിപ്പിച്ചെടുത്ത സംവിധാനത്തെക്കുറിച്ച് ചണ്ഡീഗഡ് ഡി.ജി.പി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ ലംഘിക്കുന്നവരെ ഈ ഉപകരണം ഉപയോഗിച്ച് പിടികൂടുന്നതിന്റെ ട്രയല്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് അടി നീളമുള്ള ലോഹദണ്ഡാണ് ഉപകരണത്തിന്റെ പ്രധാന ഭാഗം. ഇതിന്റെ ഒരു തലക്കല്‍ പൊലീസ് പിടിക്കും. മറുതലക്കല്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരുടെ ഇടുപ്പില്‍ ഘടിപ്പിച്ച ശേഷം പൊലീസ് വാഹനത്തിലേക്ക് നീക്കാനാകുംവിധമാണ് ഉപകരണത്തിന്‍റെ പ്രവര്‍ത്തനം.

Be the first to comment

Leave a Reply

Your email address will not be published.


*