
കോളേജ് പിള്ളാരും ഒത് കിടിലന്‍ ഡാന്‍സുമായി നടന്‍ നീരജ് മാധവ്. പ്രൊവിഡന്‍സ് വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവേ ആണ് താരം കിടിലൻ ഡാൻസ് കളിച്ചത്. നീരജ് തന്നെയാണ് ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒട്ടും പ്ലാന്‍ ചെയ്യാതെ കോറിയോഗ്രഫി ചെയ്യാതെ ചെയ്ത ഡാന്‍സാണെന്ന് വീഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യൽ ലോകത്തു ശ്രദ്ധനേടി. “നിങ്ങള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു, നിങ്ങളുടെ വൈബ് ഏറെ ഇഷ്ടപ്പെട്ടു എന്നും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന താരം ഡാന്‍സിനിടെ തലകുത്തിമറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ആവേശപൂര്‍വ്വം സദസ്സിനിടയിലേക്ക് ഓടിയിറങ്ങി ഡാന്‍സ് ചെയ്യുന്നുമുണ്ട്. ബോളിവുഡ് വെബ് സീരീസായ ‘ദി ഫാമിലി മാനി’ന് ശേഷം ‘ഗൗതമന്റെ രഥം’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.
Leave a Reply