
‘ഈ തൃശൂർ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ’ സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ എന്ന പോലെ പ്രേക്ഷകർ ഏറ്റെടുത്ത വാചകമാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിൽ നിന്നും മത്സരിച്ച സുരേഷ് ഗോപി പ്രചാരണത്തിനിടെ വോട്ടർമാരോടായി വോട്ട് അഭ്യർത്ഥിച്ച പ്രശസ്ത ഡയലോഗാണിത്. അത്തവണ തൃശൂർ കൊണ്ട് പോകാൻ ഒത്തില്ലെങ്കിലും ആ ഡയലോഗ് മലയാളി മറന്നില്ല.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഒരു കോളേജ് പരിപാടിക്കെത്തിയപ്പോൾ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നൽകി അവതരിപ്പിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. അച്ഛന്റെ ഡയലോഗ് പറയാൻ ആവശ്യപ്പെടുന്നത് ഇക്ബാൽ കോളേജിലെ വിദ്യാർത്ഥികളാണ്. എന്നാൽ അതേ പോലെ അവതരിപ്പിക്കാത്ത തന്റേതായ ശൈലിയിൽ മാറ്റിപ്രയോഗിക്കുകയാണ് ഗോകുൽ.
Leave a Reply