
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇഷ്ട താരജോഡികളാണ് പ്രസന്നയും സ്നേഹയും. അവർ രണ്ടാമത്തെ കണ്‍മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു വീണ്ടുമൊരു കുഞ്ഞതിഥി വരുന്നതിനെ കുറിച്ച് അവർ ആരാധകരുമായി സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്.
— Prasanna (@Prasanna_actor) January 24, 2020
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത്. 2015ല്‍ ആയിരുന്നു ആദ്യമായി ആണ്‍കുഞ്ഞു ജനിക്കുന്നത്. വിഹാന്‍ എന്നാണ് മകന്റെ പേര്. മാലാഖ എത്തിയിരിക്കുന്നു എന്നാണ് പ്രസന്ന ഒരു ഫോട്ടോ ഷെയര്‍ ചെയ്‍ത് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.

Leave a Reply