
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്. പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടിയാണ് മഡോണ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ മണിരത്നം നിര്‍മ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലും നായികയാണ് താരം. സിനിമയുടെ ഓഡിയോ ലോഞ്ചിനായി എത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. മണിരത്നം നിർമിക്കുന്ന വാനം കൊട്ടട്ടും എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായികയാണ് മഡോണ. ഐശ്വര്യ രാജേഷ് ആണ് മറ്റൊരു നായിക.
ഡീപ് നെക്ലൈന്‍ ബ്ലാക്ക് ടോപ്പും പാന്‍റ്സുമണിഞ്ഞെത്തിയ താരം ഓഡിയോ ലോഞ്ചിനിടെ പ്രസംഗിച്ചപ്പോള്‍ ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളോടൊപ്പം നില്‍ക്കാനയ ഈ നിമിഷം തനിക്കിത് അഭിമാന നിമിഷമെന്നാണ് പറയുകയുണ്ടായത്.മദ്രാസ് ടാക്കീസിന്‍റെ ബാനറിൽ മണി രത്‌നം നിർമിക്കുന്ന വാനം കൊട്ടട്ടും പ്രണയചിത്രമാണ്. ധന സംവിധാനം ചെയ്യുന്ന സിനിമയിൽ ശരത്കുമാറും രാധികാ ശരത്കുമാറും അഭിനയിക്കുന്നു. താരത്തിന്റയെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടു ഇതാര് നമ്മുടെ മഡോണ തന്നെയല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കര്‍ണ്ണാട്ടിക്കിലും, പാശ്ചാത്യ സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട് മഡോണ. മ്യൂസിക് മോജോ തുടങ്ങി നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പവും ഗായകരോടൊപ്പവും സംഗീതരംഗത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.













Leave a Reply