
ഇന്നു രാവിലെ പത്ത് മണിക്കായിരുന്നു ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അല വൈകുന്ധപുരംലു’ എന്ന ചിത്രത്തിന്റെ മലയാളം വേർഷന്റെ ടീസർ ഇന്ന് റിലീസയത്. ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്. ചിത്രം മലയാളത്തിൽ വരുമ്പോൾ അതിന്റെ പേരു “അങ്ങ് വൈകുണ്ഠപുരത് എന്നാണ്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയുന്നത്. ചിത്രത്തിൽ അല്ലുവിനെ അച്ഛനായി എത്തുന്നത് മലയാള സിനിമ നടൻ ജയറാമാണ്.
ഗോവിന്ദ് പത്മസൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ നിവേദ പേതുരാജ്, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംക്രാന്തി റീലിസായതിന് ശേഷമാണ് ചിത്രം റിലീസ് ചെയുന്നത്. സംഗീതം ചെയുന്നത് തമന്‍ എസ് ആണ്. നേരത്തെ അല്ലു അര്‍ജുന്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിദ് ശ്രീറാം പാടിയൊരു പാട്ട് 100 മില്യണിലധികം പേരാണ് യൂടൂബില്‍ കണ്ടത്. 24 മണിക്കൂര്‍ കൊണ്ട് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള സൗത്ത് ഇന്ത്യന്‍ ഗാനം എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Leave a Reply