
മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. മമ്മൂട്ടി നായകനായ പഴശിരാജയിലാണ് താരം മലയാളസിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഭാഗമായി. അവസാനമായി മാമാങ്കത്തിലും പ്രധാനവേഷത്തിലെത്തുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ കുട്ടിക്കാല ഫോട്ടോയാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഫോട്ടോ പങ്കുവെച്ചത്. അതിന്റെ കൂടെ ഒരു കുറിപ്പ് ഉണ്ടായിരുന്നു.

“എൺപതുകളിൽ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളുമായി വളരുക. പുറത്തിറങ്ങി കളിക്കുന്ന സമയങ്ങൾ. ഗാഡ്ജറ്റുകൾ ജീവിതത്തെ നിയന്ത്രിക്കാത്ത കാലം. അത്തരം മൂല്യബോധങ്ങളെ ഇന്നും ജീവിതത്തിൽ നമ്മൾ ഉയർത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നുന്നു. സന്തോഷം അമൂല്യമാണ്. എൺപതുകളിലെ എല്ലാ കുട്ടികളെയും ഞാൻ കെട്ടിപ്പിടിക്കുന്നു,”എന്നു കനിഹ കുറിക്കുന്നു. നിരവധിപേരാണ് ലൈക്കും കമ്മെന്റുമായി എത്തുന്നത്.
Leave a Reply