
ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ഹെലന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്സ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ അന്ന ബെൻ ആണു നായികായായി എത്തുന്നത്. ഷാൻ റഹ്മാൻ ആണു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആദ്യമായാണ് വിനീത് ശ്രീനിവാസൻ ഒരു ചിത്രം ഒറ്റയ്ക്ക് നിർമിക്കുന്നത്. ആല്‍ഫ്രെഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയികുനത്.
Leave a Reply